മഴവില്ലിൻ നിറമോലും
മഴവില്ലിൻ നിറമോലും ചിരിയഴകേ
മനമാകെ കുളിരേകും.. മൊഴിയഴകേ (2 )
കനവൂറും വരമേ നീ.. മിഴിയഴകേ
മലനാടിനു മിഴിവേകും മൃദുനിനവേ
കണ്ണാന്തളി മുക്കുറ്റി കാക്കപ്പൂ തൃത്താപ്പൂ
കണ്ണാടിപ്പുഴയോരം കിന്നാരം ചൊല്ലുമ്പോൾ
പൊഴിയും മഴയിൽ.. പുഴയും തരളിതയായ്
മഴവില്ലിൻ നിറമോലും.. ചിരിയഴകേ
മനമാകെ കുളിരേകും.. മൊഴിയഴകേ
തഴുകും തെന്നലായ്.. പാടത്തിൻ മടിയിൽ
പൂഞ്ചിറകേറി... പറക്കാം
കരളിൻ കുളിരായ്.. മണ്ണിന്റെ മണമായ്
സുഖമെഴും.. നിനവിൻ നിലാവായ്
കതിരുകൾ കൊയ്യുന്ന പാട്ടൊന്നു പാടാം
അഴകെഴും സ്വപ്നങ്ങൾ.. കണ്ടു മയങ്ങാം
തേനൂറും മോഹങ്ങൾ വർണ്ണങ്ങളായ്...
വാസന്ത പൗർണ്ണമിയായ്
കുറുവാൽ കിളിയേ... ഇനിയും വരുമോ
പൂമരക്കൊമ്പിലായ്.. പുന്നാരമോതുന്ന
കിന്നരിക്കുയിലിനെ.. കാണാം..
എരിയും വെയിലിൽ.. തൊടിയിലെ തണലായ്
പ്രിയമെഴും ഈണമായ്.. സ്വരമായ്..
കാലൊച്ച കേൾക്കാതെ ചാരത്തു ചെല്ലാം
ചേമ്പിലത്താളിലെ പൂമൂത്തു കോർക്കാം
മന്ദാരപ്പൂവായ്.. കുഞ്ഞാമ്പലായ്
ശ്രീയെഴും.. പൊൻകണിയായ്
കനിവിൻ ഒളിയായ് ഇനിയും വരുമോ