മഴമുകിൽ പെയ്യുമീ
മഴമുകിൽ പെയ്യുമീ സന്ധ്യയിൽ ...
നറുമണം പൊഴിയുമീ വഴികളിൽ...
ഒരു കുയിൽ നാദമായ് വീശുമീ തെന്നലും
ഓർമ്മയിൽ... ഈ വയൽ കിളികളും...
അരികിലായി നിൻ സ്വരം കേട്ടു ഞാൻ
മധുരമായ് ഈണമായ് പൊഴിയവേ...
അകലെ തേൻ തുള്ളിയായ് പെയ്യുമാ മേഘവും
പുളകമായ് വർണ്ണമായ് പൂക്കളായ് ...
പുഴയിലെ മീനിനെ കൈകളാൽ കോരി നാം
കുഞ്ഞിളം തുമ്പികൾ.. നോക്കി നിന്നുപോയ് (2)
അതിരാണി പൂ ചിരിച്ചു..
പൂവാക ഇല പൊഴിച്ചു ....
അകതാരിൽ ആശകളും..
പ്രാവിന്റെ കുറുകലുമായ്...
അരയന്നം ദൂതുയമായ് വന്നുവോ
നാം ചേർന്നു നെയ്യും കനവിൽ
ഒരു വർണ്ണ ദീപം വിടരാൻ കൊതിച്ച
നമ്മിൽ... നിറഞ്ഞു ദാഹം...
അരികിലായ് നിൻ സ്വരം കേട്ടു ഞാൻ
ആ ...ആ...
മാവിൻ ചോട്ടിൽ നാം.. കൂട്ടമായ് ചേർന്ന നാൾ
കേട്ടൊരാ മൂളലിൽ ചേർന്നലിഞ്ഞു പോയ് (2)
വിരിയുന്ന പൂമൊട്ടുകൾ..നനവാർന്ന പുൽപ്പരപ്പിൽ
മനസ്സിന്റെ ഓളങ്ങളിൽ..
നാമൊന്നു ചേർന്നിരുന്നു...
ശിശിരങ്ങൾ പൂക്കും വയലേലയിൽ
മധുരാഗം പൊഴിയും നിനവിൽ
ഒരു മാത്ര നമ്മളറിയാതെ
ഒന്നായലിഞ്ഞു ചേരും....
അരികിലായ് നിൻ സ്വരം കേട്ടു ഞാൻ
മധുരമായ് ഈണമായ് പൊഴിയവേ...
അകലെ തേൻ തുള്ളിയായ് പെയ്യുമാ മേഘവും
പുളകമായ് വർണ്ണമായ് പൂക്കളായ് ...