ആവണി പൂന്തെന്നൽ

ആവണിപ്പൂന്തെന്നല്‍ കുളിരാട ഞൊറിയുമ്പോള്‍
വ്രീളാവതിയായെന്‍ ഗ്രാമം..

ആവണിപ്പൂന്തെന്നല്‍ കുളിരാട ഞൊറിയുമ്പോള്‍
വ്രീളാവതിയായെന്‍ ഗ്രാമം..
പാടം നിറയും പുഴയില്‍ നനയും തീരം..
ശ്യാമള ഹരിതാംഗഭാമം...
കനവേറും കനിവിന്റെ കേദാരമേ 
ആവണിപ്പൂന്തെന്നല്‍ കുളിരാട ഞൊറിയുമ്പോള്‍
വ്രീളാവതിയായെന്‍ ഗ്രാമം..

പുളിനങ്ങൾ ചൂടിനില്ക്കുമാ 
പുഷ്പാഞ്ജനമാദജാലവും 
തളിരിൻ തലനിറയുന്നീ മൺമാറിൽ   
പുളിനങ്ങൾ ചൂടിനില്ക്കുമാ 
പുഷ്പ്പാഞ്ജനമാദജാലവും 
തളിരിൻ തലനിറയുന്നീ മൺമാറിൽ
കണ്ണിന്നു കുളിരായിടും 
മാലേയസുകൃതങ്ങളാൽ 
ഹൃദയങ്ങൾ നിറയുന്നീ പ്രകൃതീശ്വരം
ഈ ഭൂവിൽ എൻ ജന്മം സായൂജ്യമായ് 
ഈ തണലിൽ വിരിയും സ്നേഹം ഗഗനോപമം
ഈ മണ്ണിൽ ഇനിയും ജന്മം വരമേകുമോ.. 
ആവണിപ്പൂന്തെന്നല്‍ കുളിരാട ഞൊറിയുമ്പോള്‍
വ്രീളാവതിയായെന്‍ ഗ്രാമം..

കുളിർമഞ്ഞിൽ പൂത്തുനിൽക്കുമാ 
കുടമുല്ലപ്പൂവിൻ ഗന്ധമായ് 
സ്മൃതിമേയും മധുവാർന്നൊരാ ബാല്യം..   
കുളിർമഞ്ഞിൽ പൂത്തുനിൽക്കുമാ 
കുടമുല്ലപ്പൂവിൻ ഗന്ധമായ് 
സ്മൃതിമേയും മധുവാർന്നൊരാ ബാല്യം..   
പ്രിയമേകുമാവേളകൾ 
പുണ്യമായണഞ്ഞീടവെ 
നിറവാനം നിറയുന്നൂ വർണങ്ങളാൽ 
ഹൃദയത്തിൽ നിറയും പുളകം പരകോടിയായ് 
മനതാരിൽ വഴിയും മധുരം നിറയാഴിയായ്
ഈ മണ്ണിൽ വിരിയും സ്വപ്നം ശതകോടിയായ് 
ആവണിപ്പൂന്തെന്നല്‍ കുളിരാട ഞൊറിയുമ്പോള്‍
വ്രീളാവതിയായെന്‍ ഗ്രാമം..

ആവണിപ്പൂന്തെന്നല്‍ കുളിരാട ഞൊറിയുമ്പോള്‍
വ്രീളാവതിയായെന്‍ ഗ്രാമം..
വ്രീളാവതിയായെന്‍ ഗ്രാമം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Avani Poonthennal