തന്നെ കാമിച്ചീടാതെ
തന്നെ കാമിച്ചീടാതെ നാരിയേ കാമിക്കയും തന്നെ കാമിച്ചവളെ താന്‍ പരിത്യജിയ്ക്കയും തന്നെക്കാള്‍ ബലവാനോടേറെ മത്സരിക്കയും തന്നെത്താനറിയാതെ ചെയ്തീടുന്നവന്‍ മൂഢന്‍ ഉള്‍പ്പൂവില്‍ കൃത്യങ്ങളേ സംശയിച്ചനുദിനം ക്ഷിപ്രാരഥകര്‍മ്മം ചിരാല്‍ ചെയ്തീടുന്നവന്‍ മൂഢന്‍ അന്യമന്ദിരത്തിങ്കല്‍ ചൊല്ലാതെ ചെല്ലുകയും തന്നോടു ചോദിയാതെ താനേറെപ്പറകയും ഉദ്ധതനായുള്ളവന്‍ തന്നെ വിശ്വസിക്കയും ബദ്ധമോദേന ചെയ്തീടുന്നവന്‍ മഹാമൂഢന്‍ ഒരുത്തന്‍ പാപകര്‍മ്മം ചെയ്തീടിലതിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും കാലത്താല്‍ മോചിച്ചീടാമാപത്തു മറ്റുള്ളോര്‍ക്കും മേലില്‍ താന്‍തന്നെ അനുഭവിക്കും ചിരകാലം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thanne kaamicheedathe
Additional Info
Year:
1977
ഗാനശാഖ: