ഋതുരാജരഥത്തിൽ സഖീ

ഋതുരാജരഥത്തിൽ സഖി നീ
വരുവാൻ വൈകുവതെന്തേ
ഹൃദയത്തിൻ മധുശാലയിലെ
ശരറാന്തലുകൾ കൊളുത്തീ
മധുപാത്രം നിറയുകയായീ
വിപഞ്ചികൾ പാടുകയായീ (ഋതുരാജ...)

ചന്ദനവീഥികളിൽ കുളിർ
ചന്ദ്രിക പട്ടു വിരിച്ചു
ചഞ്ചലമലർമിഴികൾ തുറന്നൂ
ചമ്പകതരു കന്യകകൾ
സുന്ദരമാമൊരു സ്വപ്നം പോലെൻ
മന്ദിരമാകെയൊരുങ്ങീ
നിന്നരമന തേടുകയാണി
ന്നെൻ മനമാമരയന്നം  (ഋതുരാജ...)

കങ്കണമണിനാദത്തോടെ
കമ്പിതഗാത്രത്തോടെ
കണ്മണി ഈ രാത്രിയിൽ നീയേ
തങ്കണ സീമയിൽ നില്പൂ
സുസ്മിത മധുരാധര മാതള
പുഷ്പദലങ്ങൾ വിടർത്തി
നിദ്രയിൽ ഞാൻ ചാർത്തും ചുംബന
മുദ്രകൾ നീയറിയാതെ  (ഋതുരാജ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rithuraaja Radhathil Sakhee

Additional Info

അനുബന്ധവർത്തമാനം