പൊന്നും കുടത്തിനൊരു

പൊന്നും കുടത്തിനൊരു  പൊട്ടു വേണ്ടെന്നാലുമീ
ചന്ദനമെടുത്തു നീ നെറ്റിയിൽ ചാർത്തൂ
എന്തെന്നറിയാത്തൊരു ശീതളസ്പർശത്താലീ
ചന്ദനക്കുഴമ്പിനും കുളിരു കോരും ( പൊന്നും..)

പൂവിനെ മറ്റൊരു പൂ ചൂടിക്കേണ്ടെന്നാലുമെൻ
ദേവിയീ പനിനീർപ്പൂ മുടിയിൽ ചാർത്തു
മുൾച്ചെടിക്കൈയ്യിൽ നിന്നിപ്പട്ടിളം മേനി പുൽകി
പുഷ്പകന്യകജന്മ സാഫല്യമോലും(പൊന്നും...)

നിൻ കവിൾത്തുടുപ്പിൽ നിന്നങ്കുരിച്ചതാണോരോ
കുങ്കുമ പ്രഭാതവുമെന്നറിവൂ ഞാൻ
എങ്കിലും നിനക്കെന്റെ സ്നേഹാർദ്ര  ഹൃദയത്തിൽ
കുങ്കുമമണിച്ചെപ്പ് കാഴ്ച വെപ്പൂ ഞാൻ (പൊന്നും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnum Kudathinoru Pottuvendennalum

Additional Info