ഇത്തിരിപ്പൂവേ നീയറിഞ്ഞോ
ഇത്തിരിപ്പൂവേ നീയറിഞ്ഞോ
തൃത്താപ്പൂവേ നീയറിഞ്ഞോ
പൊട്ടിപുറത്ത് ശൂവോതിയകത്ത്
കർക്കിടകത്തിലെ സംക്രാന്തി
അഷ്ടമംഗല്യത്തളികയൊരുക്കൂ
പട്ടു വിരിക്കൂ സഖിമാരെ
എതിരേൽക്കൂ ചെന്നെതിരേൽക്കൂ
ഭഗവതിയെ ശ്രീഭഗവതിയെ
ഏഴുതിരി വിളക്കുകൾ കൊളുത്തി വെയ്ക്കൂ
ഇലയിട്ട് ദശപുഷ്പമൊരുക്കി വെക്കൂ
മതിലകം വാഴാനെഴുന്നള്ളും ദേവിക്ക്
മണിപീഠം മെഴുകിവയ്ക്കൂ
തൊഴുതു വലം വെയ്ക്കൂ കൈ
തൊഴുതു വലം വയ്ക്കൂ (അഷ്ട....)
മണിനാഗഫണം പോലാം തിരുമുടിയിൽ
അണിയുവാൻ മുല്ലമാല തുളസിമാല
ഒരു വല്ലം പൂവും അരിയും പൂവെള്ളും
വരവേൽക്കാൻ കുരവയും വേണം
തൊഴുതു വലം വെയ്ക്കൂ കൈ
തൊഴുതു വലം വയ്ക്കൂ (അഷ്ട....)
ഇത്തിരിപ്പൂവേ നീ വരണം
തൃത്താപ്പൂവേ നീയും വേണം
കന്നിയിളം പെൺ കൊടിമാർ
കൈ കൊട്ടിക്കളിക്കുമ്പോൾ
അത്തിമരക്കൊമ്പത്തെ
തത്തമ്മക്കിളി പാടീ
പുന്നെല്ലവിലും പുത്തരിയും
തന്നേ പോ തന്നേ പോ
പൊട്ടി പുറത്ത് ശീവോതിയകത്ത്
കർക്കിടകത്തിലെ സംക്രാന്തി