പൂനിലാവിന്‍ തൂവല്‍ നിരത്തി

പൂനിലാവിന്‍ തൂവല്‍ നിരത്തി
നീലമേഘം താലമുയര്‍ത്തി
കായലോളം കോടി ഞൊറിഞ്ഞു
ഭൂമിപ്പെണ്ണിന്‍ പ്രായമറിഞ്ഞു
(പൂനിലാവിന്‍..)

അഴിമുഖ വാതിലിലൂടെ
അഴിമുഖ വാതിലിലൂടെ
ഒരു കുളുര്‍ കാറ്റൊഴുകുമ്പോള്‍
കരകളില്‍ തേനല പോലെ
കുരവകള്‍ തൂകുവതാരോ
തൂകുവതാരോ (പൂനിലാവിൻ..)

മിഴികളില്‍ പൂ വിരിയുമ്പോള്‍
മിഴികളില്‍ പൂ വിരിയുമ്പോള്‍
നിഴലുകള്‍ മയ്യെഴുതുമ്പോള്‍
നിറകതിര്‍ മാലകളേകും
അഴകുകള്‍ ഞാനറിയുന്നു
ഞാനറിയുന്നു (പൂനിലാവിന്‍ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonilaavin thooval