രാവൊരു നീലക്കായല്‍
രാവൊരു നീലക്കായല്‍ - ഈ
രാവൊരു മോഹക്കായല്‍
കായലിലേതോ തോണി
പൂന്തോണിയില്‍ നിന്‍ വരവായി
(രാവൊരു..)
അക്കരെയാണോ ഇക്കരെയാണോ
മുത്തുകള്‍ വിളയും രാജ്യം
നാടന്‍കഥയുടെ നാവില്‍ വിടരും
താരകളുറങ്ങും തീരം - എങ്ങോ
രാക്കിളി പാടണ തീരം
(രാവൊരു..)
ഒന്നുരിയാടാന്‍ എത്ര കൊതിച്ചു
കണ്ണുകളിടയും നേരം
ഞാനീക്കരയുടെ മാറില്‍ എഴുതി
നീയറിയാതൊരു ചിത്രം - എന്നില്‍
ഞാനറിയാതൊരു നാണം
(രാവൊരു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
raavoru neela kaayal
Additional Info
Year:
1978
ഗാനശാഖ: