താഴേക്കടവില്
താഴേക്കടവില് മൊഞ്ചത്തിപ്പൈങ്കിളി
ഒപ്പന പാടണ നേരം
അരികത്തു വന്നൊരു ബദറുല്‍ മുനീറിന്
കരളു തുളയ്ക്കണ നോട്ടം - കണ്ണില്‍
മദനപ്പൂ വിരിയണ തോട്ടം
(താഴേക്കടവില്.. )
താന താന താനതന്താ തനതന്താ...
തരിവള പൊട്ടിച്ചിരിച്ച്
തെരമാല കെട്ടിപ്പിടിച്ച്
തരിവള പൊട്ടിച്ചിരിച്ച് - കാലില്‍
തെരമാല കെട്ടിപ്പിടിച്ച്
മണലില്‍ ഉരുളണ ബഹറിലെ കാറ്റും
ഒരു കുടം അത്തര്‍ തളിച്ച്
(താഴേക്കടവില്..)
താന താന താനതന്താ തനതന്താ...
ഒരു നാണം വന്ന് മുളച്ച്
പല വട്ടം കാണാന്‍ കൊതിച്ച്
ഒരു നാണം വന്നു മുളച്ച് - പിന്നെ
പല വട്ടം കാണാന്‍ കൊതിച്ച്
ഖല്‍ബില്‍ കെടക്കണ തത്തമ്മപ്പെണ്ണ്
മോഹബ്ബത്തിന്‍ തട്ടം വിരിച്ച്
(താഴേക്കടവില്.. )
താന താന താനതന്താ തനതന്താ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thazhekkadavilu
Additional Info
Year:
1978
ഗാനശാഖ: