ഭാഗ്യമുള്ള പമ്പരം ഈ കറക്കു പമ്പരം
വയ്യ് രാജാ വയ്യ്..
ഭാഗ്യമുള്ള പമ്പരം - ഈ കറക്കു പമ്പരം
പുത്തരിക്കണ്ടത്തെ കൊച്ചുരാമാ
പൂതംകുളങ്ങരെ പപ്പനാഭാ
വേലപ്പാ കോലപ്പാ നാണപ്പാ കേളപ്പാ
അയ്യപ്പാ നെയ്യപ്പാ വയ്യപ്പാ വയ്യ്
ഭാഗ്യമുള്ള പമ്പരം - ഈ കറക്കു പമ്പരം
എൻ ഒ സി ഇല്ലാതെ ദൂബായീ പോയിവന്ന
പൊന്നാനിക്കാരനൊരു കോയാക്കുട്ടി - ഒരിക്കൽ
ഒന്നു വെച്ചു പത്തു നേടി
പത്തു വെച്ചു നൂറു നേടി
നൂറു വെച്ചു പുള്ളിക്കാരൻ ആയിരം നേടി
ആർക്കും വയ്ക്കാം എവിടേം വയ്ക്കാം
നീല മഞ്ഞ പച്ച വെള്ള വയ്യ് രാജാ വയ്യ്
നേടി ചേട്ടാ നേടീ
ഭാഗ്യമുള്ള പമ്പരം - ഈ കറക്കു പമ്പരം
നാലഞ്ചു കൊല്ലമായി ബി.ഏ ക്കു തൊപ്പിയിട്ട
നാട്ടുമ്പുറത്തുകാരി നാണിക്കുട്ടി - ഒരിക്കൽ
പത്ത് വെച്ച് നൂറു നേടി
നൂറ് വെച്ച് ജോലി നേടി
ജോലി വെച്ചു പുള്ളിക്കാരി താലിയും നേടി
ആർക്കും വയ്ക്കാം എവിടേം വയ്ക്കാം
നീല മഞ്ഞ പച്ച വെള്ള വയ്യ് രാജാ വയ്യ്
ഗോപി ചേച്ചീ ഗോപി..
ഭാഗ്യമുള്ള പമ്പരം - ഈ കറക്കു പമ്പരം
പുത്തരിക്കണ്ടത്തെ കൊച്ചുരാമാ
പൂതംകുളങ്ങരെ പപ്പനാഭാ
വേലപ്പാ കോലപ്പാ നാണപ്പാ കേളപ്പാ
അയ്യപ്പാ നെയ്യപ്പാ വയ്യപ്പാ വയ്യ്