പട്ടാണിക്കുന്നിറങ്ങി

പട്ടാണിക്കുന്നിറങ്ങി പറങ്കിമലത്തൊടിയിറങ്ങി
പാടിപ്പാടിയാടിവരും മലങ്കുറവനും കുറത്തിയും ഞങ്ങൾ മലങ്കുറവനും കുറത്തിയും
(പട്ടാണിക്കുന്നിറങ്ങി..)

തവിടുതായോ തലയിലെണ്ണതായോ
തമ്പുരാട്ടീ പൊന്നുതമ്പുരാട്ടീ
പകരം കാട്ടിലെ കഥപറയാം
പച്ചയും കുത്താം ഭാഗ്യവും ചൊല്ലാം
തവിടുതായോ പൊന്നുതമ്പുരാട്ടീ
(പട്ടാണിക്കുന്നിറങ്ങി..)

മഞ്ചാടിക്കുരു പെറുക്കാന്‍ മലഞ്ചരുവില്‍ പോയപ്പോള്‍
മാനോടും മേടുകളില്‍ മനമലിയും മയിലാട്ടം
മയിലാട്ടം വര്‍ണ്ണമയിലാട്ടം
മയിലാട്ടം വര്‍ണ്ണമയിലാട്ടം
മയിലാട്ടം വര്‍ണ്ണമയിലാട്ടം

ആടിമാസം കാറണിഞ്ഞു ആടുമയിലേ ചാഞ്ചാട്
തകധിമി താളമോടെ നാലുപാടും പീലിനീര്‍ത്തി കുഴഞ്ഞാട്- മലകളില്‍
ആടിമാസം കാറണിഞ്ഞു ആടുമയിലേ ചാഞ്ചാട്
തകധിമി താളമോടെ നാലുപാടും പീലിനീര്‍ത്തി കുഴഞ്ഞാട്

മരുന്നൊടിക്കാന്‍ പോയനേരം പടകാളിത്തിരുനടയില്‍
മലയരയച്ചെറുമികളുടെ അഴകൊഴുകും മുടിയാട്ടം
മുടിയാട്ടം തിരുമുടിയാട്ടം
മുടിയാട്ടം തിരുമുടിയാട്ടം
മുടിയാട്ടം തിരുമുടിയാട്ടം

കാളി മലയേഴും വാഴും കാളി പടകാളിഭയങ്കരി
ദേവി ചുടലക്കളനര്‍ത്തകി ദേവി മഹിഷാസുരമര്‍ദ്ദിനി (കാളി..)
(പട്ടാണിക്കുന്നിറങ്ങി..)

പാല്‍ക്കൂവത്തളിരു നുള്ളാൻ വടമലയില്‍ പോയപ്പോള്‍
പാമ്പുമ്മേക്കാവുകളില്‍ ഫണമെടുക്കും പാമ്പാട്ടം
പാമ്പാട്ടം നാഗപ്പാമ്പാട്ടം
പാമ്പാട്ടം നാഗപ്പാമ്പാട്ടം
പാമ്പാട്ടം നാഗപ്പാമ്പാട്ടം

നാഗപ്പാലത്തണലിലൊരുക്കാം നൂറും പാലും പൂവും നീരും
ചോലപ്പത്തിപ്പടവുമെടുത്തൊരു ഹൂംകാരത്തൊടു ചീറ്റിയുഴിഞ്ഞിനി
ആടുപാമ്പേ വിളയാടുപാമ്പേ
ആടുപാമ്പേ വിളയാടുപാമ്പേ
ആടുപാമ്പേ വിളയാടുപാമ്പേ

തേനെടുക്കാന്‍ പോയനേരം മുളമൂളും മലയിടുക്കില്‍
തിറയുറയും പൂതങ്ങടെ കലിയിളകും തീയാട്ടം
തീയാട്ടം ചെന്തീയാട്ടം
തീയാട്ടം ചെന്തീയാട്ടം

വിറയ്ക്കും - ജ്വലിക്കും - ചിരിക്കും - നടുങ്ങും
വിറയ്ക്കും കത്തിജ്വലിക്കും
പൊട്ടിച്ചിരിക്കും എല്ലാം നടുങ്ങും
വിറയ്ക്കും കൈകളില്‍ക്കത്തിജ്വലിക്കും പന്തവും
പൊട്ടിച്ചിരിക്കും കാല്‍ച്ചിലമ്പിട്ടതില്‍
ഇടതുവലതിടമിടറിയിടറിയും ഉടലിലടിമുടി
പിടയുമടിതട ചുവടുവെച്ചും
മലകളെല്ലാം നടുങ്ങും വേതാളനടനം തുടങ്ങി
താ തകിടതകധിമി തകിടതകധിമി തകിടതകധിമി തകിടതതോം
തകിടതകധിമി തകിടതകധിമി തകിടതകധിമി തകിടതതോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pattanikkunnirangi

Additional Info

Year: 
1978

അനുബന്ധവർത്തമാനം