രജതകമലങ്ങൾ

രജതകമലങ്ങൾ അവയിൽ
രാജഹംസങ്ങള്‍
നിന്റെ മനസ്സിലും എന്റെ മനസ്സിലും
നൂറു നൂറു കിനാവുകൾ

രസികരഞ്ജിനീ നിൻകിനാവുകൾ
നടനമാടും പന്തലിൽ...
ആ ആ ആ.....(രസികരഞ്ജിനീ..)
സ്വരരാഗമണികൾ പൊഴിയുമോ
ഉതിരുമാ രസമണികൾ കൊണ്ടൊരു
പവിഴഹാരം പണിയുമോ...
പണിയുമോ...(രജതകമലങ്ങൾ..)
ആ...ആ...ആ....

രമണരാഗിണീ നിൻമനോരഥം
ഒഴുകി നീങ്ങും വീഥിയിൽ
നിറദീപമിഴികൾ വിടരുമോ
പകരുമാ കതിർമിഴികൾ കണ്ടൊരു
കനകതാരം വളരുമോ...
വളരുമോ...(രജതകമലങ്ങൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
rajathakamalangal

Additional Info

Year: 
1978

അനുബന്ധവർത്തമാനം