ഇതിലെ ഒരു പുഴയൊഴുകി

ഇതിലേ ഒരു പുഴയൊഴുകി
ഇവളുടെ അഴകിന്റെ പുഴയൊഴുകി
അതിന്റെ അലകളില്‍ അനുരാഗലഹരിയില്‍
അറിയാതെ ഞാനിന്നു മുഴുകീ
ഇതിലേ ഒരു പുഴയൊഴുകി
ഇവളുടെ അഴകിന്റെ പുഴയൊഴുകി

കുറുനിര തഴുകും ഈ കുളുര്‍ നെറ്റിത്തടത്തില്‍
കുങ്കുമപ്പൂംപൊട്ടു കണ്ടാല്‍ തിങ്കള്‍ നാണിക്കും
മുഴുതിങ്കള്‍ നാണിക്കും
ഈ മിഴിയിണയില്‍ നീ വിടര്‍ത്തും മലരുകളില്‍
ഈ മിഴിയിണയില്‍ നീ വിടര്‍ത്തും മലരുകളില്‍
ഇന്ന് ഞാനൊരു തുമ്പിയാകും തേന്‍തുമ്പിയാകും
ഇതിലേ ഒരു പുഴയൊഴുകി
ഇവളുടെ അഴകിന്റെ പുഴയൊഴുകി

അരുണിമ മെഴുകുമീ ചൊടികളിലുതിരും
പുഞ്ചിരിപ്പൂമൊട്ടു നുള്ളാന്‍ എനിക്കാവേശം
എനിക്കെന്തോരാവേശം
ഈ വിജനതയില്‍ ഞാനൊരുക്കും മണിയറയില്‍
ഈ വിജനതയില്‍ ഞാനൊരുക്കും മണിയറയില്‍
ഇന്ന് നീയൊരു മഞ്ചമാകും പൂമഞ്ചമാകും
ഇതിലേ ഒരു പുഴയൊഴുകി
ഇവളുടെ അഴകിന്റെ പുഴയൊഴുകി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithile Oru puzhayozhuki

Additional Info

അനുബന്ധവർത്തമാനം