പറകൊട്ടിത്താളം തട്ടി

പറകൊട്ടിത്താളം തട്ടി
പരുവത്തില്‍ തുള്ളിത്തുള്ളി
അടിവെച്ചെന്‍ മുന്നില്‍ വാ വാ
വാ വാ ആടി വാ

കുരുകുരുമച്ചം പെണ്ണല്ലേ
തെളുതെളെ മിന്നും പൊന്നല്ലേ
തളിരുടലെന്നും പഞ്ഞിപ്പൂവല്ലേ

നീയൊരു കേളിമഞ്ചം
സുമശര പൂജാബിംബം
മാനസസാരസ രാസരസാവേശം
ആടിയാടിയൊഴുകും മനോമഥന
രൂപഭാവലയമല്ലേ
ഈ നിശാലഹരി പൂവിരിയ്ക്കുമഴ-
കിന്റെ സോമലതയല്ലേ
(പറകൊട്ടിത്താളം..)

ഒരു ചുടുമുത്തം ചുണ്ടത്തും
തിരുമധുരം നിന്‍ മാറത്തും
ഒരു തരിവെട്ടം കുഞ്ഞിക്കവിളത്തും

പത്തരമാറ്റിന്‍ തങ്കം
രതിരസ ലീലാരംഗം
നീയൊരു മാദകമോദമതാമോദം
മാരകാകളികളാടി നില്‍ക്കുമനു-
രാഗകാവ്യ രതിശില്പം
കാമവാരിധി കടഞ്ഞെടുത്ത മധു-
കുംഭമീ മദനകല്പം
(പറകൊട്ടിത്താളം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parakotti thaalam thatti

Additional Info

Year: 
1979

അനുബന്ധവർത്തമാനം