മേടമാസക്കാലം മേനി പൂത്ത നേരം
മേടമാസക്കാലം മേനി പൂത്ത നേരം
സങ്കല്പമായാതീരം തേടുമെന്‍ മുന്നില്‍ പോരൂ ദേവാ (2)
മേടമാസക്കാലം....
നിറം മങ്ങി നിന്നാലും നിശാഗന്ധിയെന്നാലും
വിളമ്പും വികാരങ്ങള്‍ തുമ്പിക്കുപോലും (നിറം മങ്ങി..)
നികുഞ്ജങ്ങള്‍ പൂത്തുനില്‍ക്കും മനസ്സിന്റെ വാടിയില്‍
വിഷുക്കാലമേഘം പോലും ചിരിക്കുന്ന വേളയില്‍
നിനക്കായ് എന്നെയെന്നും നിവേദിച്ചു നില്‍പ്പുഞാന്‍
മേടമാസക്കാലം മേനി പൂത്ത നേരം
സങ്കല്പമായാതീരം തേടുമെന്‍ മുന്നില്‍ പോരൂ ദേവാ
മേടമാസക്കാലം....
വസന്തം മറഞ്ഞാലും സുഗന്ധം കുറഞ്ഞാലും
തുടിക്കും പരാഗങ്ങള്‍ തുളസിക്കു പോലും (വസന്തം..)
നമുക്കായ് എന്നുമെന്നും തളിര്‍ക്കുന്നു പൂവനം
കിളിപ്പാട്ടുമൂളും തെന്നൽ തലോടുന്നു സാദരം
നിനക്കായ് ജന്മജന്മം വിരിക്കുന്നു മാനസം (2)
മേടമാസക്കാലം മേനി പൂത്ത നേരം
സങ്കല്പമായാതീരം തേടുമെന്‍ മുന്നില്‍ പോരൂ ദേവാ
മേടമാസക്കാലം....