മിന്നാമിന്നി പൂമിഴികളിൽ

മിന്നാമിന്നി പൂമിഴികളിൽ മിന്നുങ്ങുന്ന നേരം
കനകനിറം കവിളിണയിൽ കലരുന്ന നാളിൽ
മുളയ്ക്കും മനസിൽ മദനവികാരം (മിന്നാമിന്നി..)

താരുടലിൽ പൂഞ്ചൊടിയിൽ തേനുറയുമ്പോൾ
ഒരു കുമ്പിൾ തൂമധുരം നീ കടം തരൂ
തനിത്തങ്ക മേനിയിൽ തിളയ്ക്കുന്ന പ്രായമേ
വിലാസലോലയായൊഴുകും ഒരു ചെറുപുഴ
നീ അഴകേ (മിന്നാമിന്നി..)

നിന്നരികിൽ നീ പകരും പൂങ്കുളിരേകാൻ
പ്രിയതോഴീ ചാരുമുഖീ നീ ഇടംതരൂ
നുണക്കുഴിപ്പൂക്കളിൽ ഒളിയ്ക്കുന്ന നാണമേ
വിനോദ കേളിയാടി വരും ഒരു കുളിരല
നീ അമലേ (മിന്നാമിന്നി..)

Minnaminni Poomizhi... | ENIKKU NJAN SWANTHAM | Bichu Thirumala | Shyam | Jolly Abraham | 1979