ഇരുമിഴിയിൽ

ഇരുമിഴിയിൽ നല്ലെരിവെഴുതും
ഇനിമുതലെൻ കാന്താരിയാണു നീ...
ഏറിവലിഞ്ഞു തീരുവാൻ മധുരമായരികിൽ
ചുണ്ടോടു ചേരുമെൻ പഞ്ചാരയാണു നീ
മിണ്ടാതെ വന്നൊരെൻ സഞ്ചാരിയാണു നീ
ഇരുമിഴിയിൽ നല്ലെരിവെഴുതും
ഇനിമുതലെൻ കാന്താരിയാണു നീ...

കാലത്തെ കാലത്തെ കണ്ണെങ്ങും പായുന്നെ
കയ്യെത്തും ദൂരത്തോ എപ്പോഴും കാണാനായ്
മഞ്ഞലപോൽ മൂടുന്നു നീയെൻ കുഞ്ഞിലയിൽ  
കുഞ്ഞിലയെൻ ചൂടും നീയല്ലേ പൊൻവെയിലെ..
കാത്തിരുന്നു കരളുരുകി കൊതി--------ഉയിരിൽ
പൂത്തുലഞ്ഞു സുഖമരുളൂ...  
കാനനുള്ള വിരലുകളെ...
ഇരുമിഴിയിൽ നല്ലെരിവെഴുതും
ഇനിമുതലെൻ കാന്താരിയാണു നീ...

നാമൊന്നായ് മാറുന്നെ ആരാരും കാണാതെ
നാമെല്ലാം ഓതുന്നെ ആരാരും കേൾക്കാതെ
പാലരുവി കൊഞ്ചല്ലേ പെണ്ണെ.. ഈ കഥകൾ
തേൻകുരുവീ.. കൂട്ടല്ലേ പൊന്നെ പാഴ്മൊഴികൾ
മേലെയുള്ള മതിലകമോ മണിമൂടുന്ന പകലിൽ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irumizhiyil

Additional Info

Year: 
2018

അനുബന്ധവർത്തമാനം