മദനപരവശ ഹൃദയനാകിയ

മദനപരവശ ഹൃദയനാകിയ
കീചകന്റെ മനോരഥം
കദനതരളിത മാനസത്തൊ-
ടിവണ്ണമങ്ങനെ കേൾക്കയാൽ

വദനസരസിജ കോമളാഭ കുറഞ്ഞു
മാലിനി പിന്തിരിഞ്ഞതനുകോപമിയന്നു
കാതുകൾ പൊത്തിയുത്തരമേകിനാൾ

കുടിലമാനസേ! നീ പറഞ്ഞൊരു വാക്യശല്യമതേൽക്കയാൽ
ത്രുടിതമായിതു കർണ്ണയുഗ്മ
ഹൃദന്തരങ്ങൾ നിരന്തരം

സ്പുടിതമാകിയ മാരശൂര
വികാരചാരുവികാരസം
ഝടിതബദ്ധിനി ഷിദ്ധമെത്രയുമത്ര
മൃത്യു വരുത്തുമേ

സകലകുലബല വിഭവമനവധി
ധനവുമനുദിനമീ വിധം
വിമലമതികളിൽ നിൽക്കയില്ല
നിനക്ക്‌ നല്ലതിനല്ലിത്‌
നിനക്ക്‌ നല്ലതിനല്ലിത്‌
നിനക്ക്‌ നല്ലതിനല്ലിത്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madanaparavasa

Additional Info

Year: 
1975

അനുബന്ധവർത്തമാനം