ശ്രീതിലകം തിരുനെറ്റിയിലണിയും
കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ
കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ
ശ്രീതിലകം തിരുനെറ്റിലണിയും
ശ്രീവത്സാങ്കിത കാര്‍വര്‍ണ്ണാ -നിന്‍ മുരളീരവയമുനയില്‍ എന്റെ
നിത്യവിഷാദങ്ങള്‍ അലിയട്ടേ
കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ
കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ
സ്യമന്തകമണി കട്ട നാളുകള്‍ അപവാദ
ശരപഞ്ജരം പണ്ടു നിനക്കു തീര്‍ത്തു
ഇന്നു ഞാനേല്‍ക്കുമീ അപവാദ മുള്ളുകളെ
അനുഗ്രഹപുഷ്പങ്ങളാക്കൂ -ഞാന്‍
അഞ്ജലികൂപ്പി തൊഴുതുനില്‍പ്പൂ
(ശ്രീതിലകം...)
കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ
കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ
കൗരവസദസ്സില്‍ കരഞ്ഞ പാഞ്ചാലിയെ
കാറൊളിവര്‍ണ്ണാ നീ കൈകൊണ്ടൂ
ഇന്നെന്റെ മുറിവേറ്റൊരഭിമാനത്തെ നീ
ഇന്ദ്രലതികയാല്‍ മറയ്ക്കൂ -ഞാന്‍
ഇന്ദ്രാണിയായ് മുന്നില്‍ തൊഴുതുനില്‍പ്പൂ
(ശ്രീതിലകം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sreethilakam
Additional Info
ഗാനശാഖ: