ചിലങ്ക കെട്ടിയാൽ

ചിലങ്ക കെട്ടിയാൽ പ്രതിമതൻ കാലിൽ
ചിലമ്പുമോ താളം - താളം
തളർന്നുറങ്ങും ഹൃദയവീണയിൽ
തുളുമ്പുമോ രാഗം - രാഗം
തുളുമ്പുമോ രാഗം
ചിലങ്ക കെട്ടിയാൽ പ്രതിമതൻ കാലിൽ
ചിലമ്പുമോ താളം - താളം

കറുത്തവാവിനെ പൗർണമിയാക്കാൻ കൊതിക്കുകില്ലാ ഞാൻ
കറുത്തവാവിനെ പൗർണമിയാക്കാൻ കൊതിക്കുകില്ലാ ഞാൻ
ഇരുളലയെന്നെ വിലപേശിവാങ്ങി
മലർ ഞാൻ പാഴ് നിഴലായി
വസന്തത്തിൻ ഗദ്ഗദമായി
വസന്തത്തിൻ ഗദ്ഗദമായി
(ചിലങ്ക..)

തിരിച്ചുപോകുവാൻ വഴികളില്ലാതെ
തരിച്ചു നിൽക്കുകയായി
തിരിച്ചുപോകുവാൻ വഴികളില്ലാതെ
തരിച്ചു നിൽക്കുകയായി
കടമ തന്നുടെ പാതിരാക്കാറ്റിൽ
പിടഞ്ഞു വീഴുകയായി
കടമ തന്നുടെ പാതിരാക്കാറ്റിൽ
പിടഞ്ഞു വീഴുകയായി
മനസ്സൊരു തടവറയായീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chilanga Kettiyal

Additional Info

അനുബന്ധവർത്തമാനം