ഈ നീലത്താരക മിഴികൾ
ഈ നീലത്താരകമിഴികള്‍
കരിനീലക്കടലിൻ ചുഴികള്‍
അനുരാഗത്തിന്‍ മുത്തും പവിഴവും
ആയിരംവിളയും ചുഴികള്‍
ചുഴികള്‍ ചുഴികള്‍
(ഈ നീലത്താരക..)
“ ഓമനേ - നിന്റെ കണ്ണുകളിലാണ്
പ്രേമത്തിന്റെ തിരയടികള്‍
ജീവിതത്തിലാദ്യമായ് ഞാന്‍ കണ്ടത്”
ആഹാ ആഹാ ആഹാ ആഹാ..
മയക്കം നടിച്ചു ഞാന്‍ ചോദിക്കും
മൗനം കൊണ്ടു നീ സമ്മതിക്കും
ആലസ്യത്തില്‍ തുടിക്കുമാ നിമിഷം
അങ്ങനെ നാമൊന്നിച്ചാഘോഷിക്കും
അങ്ങനെ നാമൊന്നിച്ചാഘോഷിക്കും
“തങ്കം - നിന്റെ ചിലങ്കകള്‍ കിലുങ്ങിയപ്പോള്‍
പ്രേമസങ്കല്‍പ്പത്തിന്റെ കുങ്കുമപ്പൂക്കൾ
ആദ്യമായ് എന്റെ ഹൃദയത്തിൽ പൂത്തുലഞ്ഞു”
ഓ ഓഹോ ഒഹോഹോഹോഹോ....
അധരം യൗവനകഥ ചൊരിയും
മധുരം തേനിലല്ലെന്നുരയ്ക്കും
ആനന്ദത്തിന്‍ അനവദ്യനിലയം
ആരോമലാളാണെന്നറിയും
ആരോമലാളാണെന്നറിയും
"ഓ മൈ ഡാര്‍ലിങ്ങ് യു ആര്‍ മൈ ഫസ്റ്റ് ലവ്"
ഈ നീലത്താരകമിഴികള്‍
കരിനീലക്കടലിൻ ചുഴികള്‍
അനുരാഗത്തിന്‍ മുത്തും പവിഴവും
ആയിരംവിളയും ചുഴികള്‍ ചുഴികള്‍
ചുഴികൾ