കായലിറമ്പിലെ
കായലിറമ്പിലെ ചാഞ്ഞ കൊമ്പില്
കാത്തിരിക്കണ പൊന്മാനേ....
നിന്റെ ചുള്ളത്തി മീനിനെ കണ്ണെടുക്കാതെ നീ
നോക്കിയിരിക്കണതെന്താണ്...
കൊത്തിയല്ല ..പൊന്നു മീനിനെ
തഞ്ചത്തിൽ മുത്തിയെടുക്കാൻ ഇരിപ്പാണ്...
മുത്തിയെടുത്തിട്ട്.. ചങ്കിലെ കായലിൽ
ഇട്ടു വളർത്താൻ കൊതിയാണ്
കുടിനീര് കിട്ടാത്ത കൊച്ചു തുരുത്തിലെ
പൈപ്പിൻ ചോട്ടില് നിൽക്കുമ്പം..
ഒരിറ്റു തുള്ളിക്കാശിച്ച നെഞ്ചില് ...
പെയ്തൊരു തേന്മഴ നീയാണ് (2)
താറാവിൻ കൂട്ടം.. കുണുങ്ങിയെറങ്ങുമ്പം
കാണാനെന്തൊരു ചേലാണ്..
കൂട്ടത്തിൽ നിന്നു ഞാൻ കണ്ടു പിടിച്ചൊരു
വെള്ളി അരയന്നം... നീയാണ്...
പുലരുമ്പം തൊട്ടെന്റെ വീടിന്റെ വാതിൽക്കെ
കാത്തത് നിന്റെ മുഖമാണ്..
മാനത്ത് മൂവന്തി ചായമടിച്ചു വരച്ചത് നിന്റെ പടമാണ് (2)
വെണ്ണിലാവ് കുമ്മായംപൂശണ നേരത്ത്
കായലിലമ്പിളി തോണിയില്
അക്കരെയിക്കരെ നിന്നെയും കൊണ്ട്
തുഴഞ്ഞു നടക്കാൻ കൊതിയാണ്..
കായലിറമ്പിലെ ചാഞ്ഞ കൊമ്പില്
കാത്തിരിക്കണ പൊന്മാനേ....
നിന്റെ ചുള്ളത്തി മീനിനെ കണ്ണെടുക്കാതെ നീ
നോക്കിയിരിക്കണതെന്താണ്...
കൊത്തിയല്ല ..പൊന്നു മീനിനെ
തഞ്ചത്തിൽ മുത്തിയെടുക്കാൻ ഇരിപ്പാണ്...
മുത്തിയെടുത്തിട്ട്.. ചങ്കിലെ കായലിൽ
ഇട്ടു വളർത്താൻ കൊതിയാണ്