കോയിക്കോട്
ഖൽബില് തേനൊഴുകണ കോയിക്കോട്
കടലമ്മ മുത്തണ കര കോയിക്കോട്
അലുവ മനസ്സുള്ളൊരീ കോയിക്കോട് ..
വേണേ കണ്ടോളീ ...
ചങ്ങായി ഞമ്മടെ കോയിക്കോട്
കായ വറുത്ത് താരാടോ...
കറുമുറെ വയറ് നിറച്ച് കയിച്ചോ
ദം ബിരിയാണി കയിച്ചാ പിന്നെ
സംഗതി നല്ല ഉസ്സാർ...
ഖൽബില് തേനൊഴുകണ കോയിക്കോട് ..ഒയ്
മിട്ടായിത്തെരുവൊരു ബീവി
സൽക്കാര മിടുക്കുള്ള ബീവി
മീൻ ചന്ത വഴിക്കൊന്നു കേറീ
മൊഞ്ചുള്ള നടക്കാവ് താണ്ടി
പുതിയാപ്പ ബീച്ചില് കേട്ടോ
ബാബുക്ക പാടണ പാട്ട്....
കല്ലായി വീശണ കാറ്റിൽ...ഓ
സന്തോയം പൂക്കണ ചൂര്
അങ്ങട് തട്ടി ഇങ്ങട് തട്ടി
തമ്മില് തമ്മിൽ പുഞ്ചിരി കൂട്ടി
എല്ലാരും ഇവിടൊരു കൂട്ട്
പത്തിരി ചുട്ട് ഒപ്പന തട്ടി
ഇത്തിരി മുക്കിൽ നമ്മള് കൂടി
ഒന്നായിട്ടിരിക്കണ നാട്
ബാപ്പു മുത്താണ് ഞമ്മടെ കോയിക്കോട് ..
ബാപ്പു മുത്താണ് ഞമ്മടെ കോയിക്കോട് ..
ഖൽബില് തേനൊഴുകണ കോയിക്കോട്
കടലമ്മ മുത്തണ കര കോയിക്കോട്
അലുവ മനസ്സുള്ളൊരീ കോയിക്കോട് ..
വേണേ കണ്ടോളീ ...
ചങ്ങായി ഞമ്മടെ കോയിക്കോട്
കായ വറുത്ത് താരാടോ...
കറുമുറെ വയറ് നിറച്ച് കയിച്ചോ
ദം ബിരിയാണി കയിച്ചാ പിന്നെ
സംഗതി നല്ല ഉസ്സാർ...
ഖൽബില് തേനൊഴുകണ കോയിക്കോട് ..ഒയ്