ഈ അങ്ങാടിക്കവലയിൽ
ഈ.. അങ്ങാടി കവലയിൽ
ചങ്ങാതി പറവകൾ...
ചിറകടിച്ചുയരുകയായ്
സുൽത്താന്മാർ.. ഇനി നമ്മൾ
സൽക്കാരമൊരുക്കുമ്പോൾ
സുവർഗ്ഗം നിൻ അരികിൽ വരും
ഓ... മണ്ണും വിണ്ണും മൂടാനായ്
മുന്നിൽ മിന്നും.. നാണ്യങ്ങൾ
ദൂരത്തായി മാഞ്ഞില്ലേ കണ്ണീർക്കാലമേ
നമ്മൾ തേടും.. ഭാഗ്യങ്ങൾ..
കൂടെ കൂടാൻ പോരുമ്പോൾ
കാറ്റേ വാ... ഈ രാവിൽ പെട്ടി പാട്ടുമായ്
പെയ്യുന്നെ നിലാവ്... അഹാ..പെയ്യുന്നെ കിനാവ്
ചെമ്പകപ്പൂങ്കാവ്... അഹാ.. ഇന്നീ ദുനിയാവ്
പെയ്യുന്നെ കിനാവ്.. അഹാ..പെയ്യുന്നെ കിനാവ്
ചെമ്പകപ്പൂങ്കാവ്... അഹാ..ഇന്നീ ദുനിയാവ്
തട്ടമൊന്നു മെല്ലെ.. തെല്ലൊതുക്കിയാരോ
മയ്യണിഞ്ഞ കണ്ണാൽ..എന്നെ നോക്കവേ...
വർണ്ണമാരിവില്ലിൻ... പീലികൊണ്ടുമേയും
മഞ്ഞണിഞ്ഞകൂടായ് എന്റെ നെഞ്ചകം...
കുയിലുകളേ.. ഈ കുളിരിൽ
മെഹഫിലിൻ ഒരു നറു ഗസലുതരൂ…
തബലകളിൽ താളമിടാൻ
മനസില് വിരലുകളുണരുകയായി
നഗരമിതാ ചില്ലകളിൽ
മലരുകളായ് നിറഞ്ഞിടാം
പുതുവഴിയിൽ പുലരികളെ
ഇനി കാത്തു നിന്നീടാം...
നല്ല നല്ല നേരങ്ങൾ പങ്കിടാം
അല്ലിമുല്ല മേലാടും തെന്നലേ….
പെയ്യുന്നെ നിലാവ്... അഹാ..പെയ്യുന്നെ കിനാവ്
ചെമ്പകപ്പൂങ്കാവ്... അഹാ.. ഇന്നീ ദുനിയാവ്
ഓഹോ ..ഓഹോ ..
ഈ അങ്ങാടി കവലയിൽ...