എൻ പ്രണയ

ഉം ..ഉം..
എൻ പ്രണയസുഗന്ധിയാം നിലാവിനെ കൗതുകം
പൊന്നാമ്പൽ പൂക്കളെ...
അമൃത മധുരിത നിമിഷമേ...
ഹൃദയ തരളിത പുളകമേ  ..(2)

(അന്യഭാഷാ വരികൾ )

പണ്ടെന്നോ കണ്ടുമുട്ടിയ നിമിഷമിന്നു തെളിഞ്ഞിതാ..
പണ്ടെന്നോ പാടിവന്നൊരു മധുര ഗീതമുണർന്നിതാ..
ആ നെഞ്ചിൽ ചേരുവാൻ..
എൻ നെഞ്ചു കൊതിച്ചുപോയ്
പൊന്മേഘത്തേരിലായ് പൂമാനം തേടി ഞാൻ
അന്നത്തെ സ്വപ്നങ്ങളൂം
അന്നത്തെ ദാഹങ്ങളും
കൊതിച്ചു തമ്മിൽ ചേരുവാൻ...

എൻ പ്രണയസുഗന്ധിയാം നിലാവിനെ കൗതുകം
പൊന്നാമ്പൽ പൂക്കളെ...
അമൃത മധുരിത നിമിഷമേ...
ഹൃദയ തരളിത പുളകമേ  ..(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
En pranaya