ചന്ദനം പൂക്കുന്ന

ചന്ദനം പൂക്കുന്ന  താഴ്വാരം കാക്കുന്ന
കാറ്റൊന്നു മൂളിയില്ലേ...
മന്ദാരം പൂക്കുന്ന കാന്തികൾ ചിരിക്കുന്ന
പാടങ്ങൾ പാടിയില്ലേ..
ചെമ്പക പൂമണമായ് കുഞ്ഞിളം തെന്നലേ
അന്തികൂട്ടായ്‌ വരുമോ..
ചന്ദനം പൂക്കുന്ന  താഴ്വാരം കാക്കുന്ന
കാറ്റൊന്നു മൂളിയില്ലേ...

ഓ ..ഓ
ഗസലുകൾ വിരിയുന്ന ഹാർമോണിയത്താലേ
ഗാനങ്ങൾ പാടാമല്ലോ...
തബലകൾ ചൊരിയുന്ന മഞ്ചാടിമണികളിൽ..
നൃത്തം ചവിട്ടാമല്ലോ..
ഈ രാവിൽ മുഴുവൻ മധുരത്താൽ ചാലിച്ച
കഥകൾ പറയാമല്ലോ...
ചന്ദനം പൂക്കുന്ന  താഴ്വാരം കാക്കുന്ന
കാറ്റൊന്നു മൂളിയില്ലേ...

ഉം ..ഉം ..
അധരത്തോടധരത്തിൽ  അമൃതം നേദിക്കും
സ്വയമേ മറന്നിരിക്കാം..
പൂമഴ പെയ്യുമ്പോൾ പുളകങ്ങൾ പൂക്കുന്ന
പൂത്തുമ്പി പോലെയാവാം ...
ഒഴുകുന്നീ രാവിൻറെ തൂവൽ തലോടലിൽ
ഈ.. രാവിൽ ചേർന്നലിയാം
ചന്ദനം പൂക്കുന്ന  താഴ്വാരം കാക്കുന്ന
കാറ്റൊന്നു മൂളിയില്ലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandanam pookkunna