മുന്തിരിച്ചാറും
മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു
മുന്തിയ പാട്ടു തരാം...
കെസ്സും ഇശലും കൂട്ടിയിണക്കി..
അസ്സല് പാട്ടു തരാം..
പുഞ്ചിരി തേനും പൈമ്പാലും കലർത്തിയ
പഞ്ചാരപ്പാട്ടു തരാം..
മഞ്ചാടി മുത്തേ മൈലാഞ്ചിച്ചോപ്പേ..എൻ
നെഞ്ചിലെ പാട്ടു തരാം...
നാളികേരത്തിന്റെ നാട്ടിൽ നിറച്ചുണ്ട്
പാട്ടിൻ.. ഇളനീര്..
നാരായണക്കിളി കൂടിന്റെയുള്ളില്
നാഴൂരി കണ്ണീര്....
എല്ലാരും കല്ലെന്നു ചൊല്ലുന്ന നെഞ്ചില്..
പച്ചക്കരിമ്പാണ്...
ഉച്ചക്കുപോലും ഉദിച്ചു ചിരിക്കണ വെള്ളി നിലാവാണ്
മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു
മുന്തിയ പാട്ടു തരാം...
അമ്പിളിച്ചങ്ങാതി തന്നത് സ്നേഹത്തിൻ
പട്ടുറുമാലാണ്... ആ...
അമ്മ വാൾസല്യത്തിൻ എണ്ണ നിറച്ചത്
നന്മ വിളക്കാണ്...
കണ്ണിൽ മുളച്ച് ചിരിക്കണി തിപ്പോഴും
പുത്തൻ കിനാവാണ് ...
ഉള്ളിന്റെയുള്ളില് കാരുണ്യം നട്ടത്
മുല്ല നിലവാണ്...
മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു
മുന്തിയ പാട്ടു തരാം...
കെസ്സും ഇശലും കൂട്ടിയിണക്കി..
അസ്സല് പാട്ടു തരാം..
പുഞ്ചിരി തേനും പൈമ്പാലും കലർത്തിയ
പഞ്ചാരപ്പാട്ടു തരാം..
മഞ്ചാടി മുത്തേ മൈലാഞ്ചിച്ചോപ്പേ..എൻ
നെഞ്ചിലെ പാട്ടു തരാം...
മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു
മുന്തിയ പാട്ടു തരാം...