മാരിവില്ലുകളെ

മാരിവില്ലുകളെ മഴനൂലു കൊണ്ടുവരൂ
മിഴിനീട്ടി നിൽക്കുകയായ്.. സാഗരം
തീര കന്യകളെ തിരമാല ചാർത്തി വരൂ
ചാകര കൊയ്ത്തിൻ..ആരവം..
ചന്ദ്രനന്തി വീട്ടിലെ ഉമ്മറത്ത് വന്നുവോ
കങ്കണങ്ങൾ മൂളുമീ പാട്ടു കേട്ട് നിന്നുവോ
ഈ മണൽത്തരികളിൽ തൂവെയിൽ കുങ്കുമം
ഓ..ഓ...

ചിരിച്ചിത്രമെന്നും വരയ്ക്കുന്ന നാട്ടിൽ
കിനാവിന്റെ തോണിയിൽ നമുക്കിന്നു പോകാം
കടൽപ്പാലാമേതോ കഥച്ചെപ്പിനുള്ളിൽ
നിറച്ചിട്ട മുത്തുകൾ നമുക്കിന്നു വാരാം
താരകങ്ങൾ.. ഉദിക്കുന്ന നേരം
കുയിൽച്ചുണ്ടു കേട്ടേ ..ഓ..ഓ.

തിളങ്ങുന്ന മിന്നാമിനുങ്ങിന്റെ കൂടെ..
കളിപ്പന്തൽ തീർത്ത് നമുക്കിന്നു പാർക്കാം
പളുങ്കുള്ള  ചിപ്പികൾ പതുക്കെ തലോടി
നിലവിന്റെ കായലിൽ നമുക്കൊത്തു നീന്താം
ചാമരങ്ങൾ... വീശുന്ന നേരം മഴച്ചില്ല് വീണേ..

മാരിവില്ലുകളെ മഴനൂലു കൊണ്ടുവരൂ
മിഴിനീട്ടി നിൽക്കുകയായ്.. സാഗരം
തീര കന്യകളെ തിരമാല ചാർത്തി വരൂ
ചാകര കൊയ്ത്തിൻ..ആരവം
ചന്ദ്രനന്തി വീട്ടിലെ ഉമ്മറത്ത് വന്നുവോ
കങ്കണങ്ങൾ മൂളുമീ പാട്ടു കേട്ട് നിന്നുവോ
ഈ മണൽത്തരികളിൽ തൂവെയിൽ കുങ്കുമം
ഓ..ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marivillukale