കാറ്റിൽ ഇല

ഏറെ ദൂരം.. പോവതിനുണ്ടേ...
ചായാൻ നേരം.. തീരെയുമില്ലേ...
പാതകൾ നിരനിരയായ്.. നീളുകയായ്
ജീവിതമിതുവഴിയേ.. നീങ്ങുകയായ്

കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു മനസ്സേ.. എവിടെ
കാറ്റിലില പോലെങ്ങോ പാതകളിലൂടെ
കാലടികൾ പായുന്നു മനസ്സേ.. എവിടെ

ഇളവേൽക്കാൻ.. പാതിരകളുണ്ടോ
കുളിരേകാൻ.. രാമഴകളുണ്ടോ..
ഉദിക്കുന്നു മറഞ്ഞിടുന്നു ദിനങ്ങളേറെ
കുതിക്കുന്നു കാലവേഗം.. അങ്ങകലങ്ങകലെ
ദൂരം വളരെ എന്നാലും.. ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ തിരി വേണ്ടാ.. തണൽ വേണ്ടാ..
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ.. തിരി വേണ്ടാ.. തണൽ വേണ്ടാ...
കാറ്റിലില പോലെങ്ങോ.. പാതകളിലൂടെ
കാലടികൾ പായുന്നു മനസ്സേ.. എവിടെ...

ഇന്നലെകൾ ഇതിലേ.. വന്നവഴിയരികേ
പാഴിലകൾ നിറയേ ..വീഴുവതുമറിയേ
നാളെയുടെ നേരൊളി കാണാൻ
പോകുമൊരു നീർ മുകിലാവാം
മാറിലൊരു താരകമൊട്ടിന് താരാട്ടുമായ്...
കരയാനില്ല നേരങ്ങൾ.. ആർക്കായും..
ദൂരം വളരെ എന്നാലും.. ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ.. തിരി വേണ്ടാ... തണൽ വേണ്ടാ..
ദൂരം വളരെ എന്നാലും.. ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ.. തിരി വേണ്ടാ.. തണൽ വേണ്ടാ
കാറ്റിലില പോലെങ്ങോ.. പാതകളിലൂടെ
കാലടികൾ പായുന്നു മനസ്സേ.. എവിടെ...

വാതിലുകളടയേ... വേദനകൾ വിരിയേ...
വേറെയൊരു വഴിയേ.. പോകുമിനിയകലേ
മാരിമുകിൽ മാലകൾ നീങ്ങി
താണുവരും അന്തി നിലാവിൽ
പാടുമൊരു പാൽപുഴയായി മാറാമിനി
കളയാനില്ല നേരങ്ങൾ.. ആർക്കായും
ദൂരം വളരെ എന്നാലും.. ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ.. തിരി വേണ്ടാ.. തണൽ വേണ്ടാ
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ.. തിരി വേണ്ടാ.. തണൽ വേണ്ടാ
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ.. തിരി വേണ്ടാ.. തണൽ വേണ്ടാ
ദൂരം വളരെ എന്നാലും ഇനി താനേ അതു താണ്ടാം
തുണ വേണ്ടാ.. തിരി വേണ്ടാ.. തണൽ വേണ്ടാ
ഏറെ ദൂരം.. പോവതിനുണ്ടേ..
ചായാൻ നേരം തീരെയുമില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kattil ila

Additional Info

Year: 
2017

അനുബന്ധവർത്തമാനം