പോട്ടെടാ പോട്ടെടാ

സാരമില്ലാ കാര്യമില്ലാ കളിചിരികളയേണ്ടാ
ഈ പാട്ടു പാടി കൂട്ടുകൂടി
തിരുകൃതി മറിയാടാ
ഇന്നെലെയെന്നോ നാളെയതെന്നോ സങ്കടമറിയാതെ
നിറ കുടമുയർത്തി നുര പത ചിന്നി...
അടിമുടി തിമൃതത്തൈ ...
ഈ കളിയും ചിരിയും പോലെ...
ചിറകടിയും തൊടിയും... പോലെ
ഇനി പോയപോലെ വന്നപോലെ
നമ്മുക്കു നോക്കാടാ
തിരയും കരയും പോലെ
ഇട കലരാമൊന്നായ് ഒന്നേ
കടലോടിയ കാറ്റേ തെന്നിയ കാറ്റേ വാ
കുളിരായ്.. വാ…
പോട്ടെടാ പോട്ടെടാ.. ഹേയ് സങ്കടം മാറ്റടാ
നോക്കെടാ നെഞ്ചിനുള്ളിൽ കടലല മറിയണടാ…
തീർക്കെടാ തീർക്കെടാ.. ഹേയ് നൊമ്പരം തീർക്കെടാ
നോക്കെടാ മാനം മേലേ..
അമ്പിളി വിരിയണടാ…
ഹോയ് ..ഹോയ്...

ചിതറാതെ തളരാതെ പലരായി പിരിയാതെ..
പറ്റാത്തതെന്തും മോഹമല്ലേ...
തറുതല പറയാതെ...
ഒന്നു പറഞ്ഞും രണ്ടു പറഞ്ഞും തമ്മിലിടഞ്ഞാലും
ഉടനടി നന്നായി ഉടലുകളൊന്നായ്
ചിറകടി തുടരാല്ലോ...
ഈ.. കൊതിയും ചതിയും പോട്ടേ
ഈ.. വെറിയും കെണിയും പോട്ടേ
ഒരു പൂത്തിരി പോലെ
കത്തി മിനുങ്ങി തുടിച്ചു നിൽക്കാടാ
ഇരുളും പടലും പണ്ടേ
പൊരി വെയിലും നമ്മൾ കൊണ്ടേ
കനലൂതിയ കാറ്റേ... ചിന്നിയ കാറ്റേ വാ…
ഇതിലേ വാ..
പോട്ടെടാ പോട്ടെടാ.. ഹേയ് സങ്കടം മാറ്റെടാ
നോക്കെടാ നെഞ്ചിനുള്ളിൽ കടലല മറിയണടാ…
തീർക്കെടാ തീർക്കെടാ.. ഹേയ് നൊമ്പരം തീർക്കെടാ
നോക്കെടാ മാനം മേലേ..
അമ്പിളി വിരിയണടാ…
ഹേയ്...ഓ ..ഓ

പോട്ടെടാ പോട്ടെടാ.. ഹേയ് സങ്കടം മാറ്റെടാ
നോക്കെടാ നെഞ്ചിനുള്ളിൽ കടലല മറിയണടാ…
തീർക്കെടാ തീർക്കെടാ.. ഹേയ് നൊമ്പരം തീർക്കെടാ
നോക്കെടാ മാനം മേലേ..
അമ്പിളി വിരിയണടാ…
പോട്ടെടാ പോട്ടെടാ.. ഹേയ് സങ്കടം മാറ്റെടാ
നോക്കെടാ നെഞ്ചിനുള്ളിൽ കടലല മറിയണടാ…
തീർക്കെടാ തീർക്കെടാ.. ഹേ നൊമ്പരം തീർക്കെടാ
നോക്കെടാ മാനം മേലേ..
അമ്പിളി വിരിയണടാ….

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Potteda potteda