ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
ചെന്നിണമൂറും വേന്നിക്കൊടികൾ
വിണ്ണിലുയർത്തീ മുന്നോട്ട്
സമത്വസുന്ദര നൂതനലോകം
പടുത്തുയർത്താൻ മുന്നോട്ട്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
ചൊട്ട മുതൽക്കേ ചുടലവരേയ്ക്കും
പട്ടിണി തിന്നും കർഷകരേ
കഴലിൽ ചങ്ങല കെട്ടിപ്പൂട്ടിയ
തൊഴിലാളികളേ മർദ്ദിതരേ
സിന്ദാബാദ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
പുതിയൊരു മണ്ണ് പിറക്കുന്നു
പുതിയൊരു വിണ്ണു വിളിക്കുന്നു
ജനാധിപത്യ വിപ്ലവം ലക്ഷ്യം
വിളിച്ചിടുന്നു മുന്നോട്ട്
വിളിച്ചിടുന്നു മുന്നോട്ട്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
ചങ്ങലകൾ പൊടി പൊടിയായ്
തകർന്നു വീണ വിലങ്ങുകൾ
ഉണർന്നു ജനത വിപ്ലവവീര്യം
പുന്നപ്രയിൽ വയലാറിൽ
പുന്നപ്രയിൽ വയലാറിൽ
സിന്ദാബാദ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
തടവറകൾതൻ കവാടമെല്ലാം
തകർത്തു നവയുഗശക്തി
രാജധാനിയിൽ ചെങ്കൊടി പൊന്തി
ജനാധിപത്യം വിജയിച്ചൂ
ജനാധിപത്യം വിജയിച്ചൂ
വിജയിച്ചൂ വിജയിച്ചൂ വിജയിച്ചൂ വിജയിച്ചൂ