പതിയേ പതിയേ
പതിയെ പതിയെ വാതിൽ ചാരി
ആരും കാണാതെ…
മഴവിൽ ചിറകായ് കനവിൻ പ്രാവായ്..
വന്നു നീയെന്നിൽ.....
മിഴികളിലായിരം പ്രണയ നിലാവുമായ്
നീ... മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു
നിനവുകളായിരം നിറശലഭങ്ങളായ്
ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നു
പതിയെ പതിയെ... വാതിൽ ചാരി
ആരും കാണാതെ
മഴവിൽ ചിറകായ്... കനവിൻ പ്രാവായ്
വന്നു നീയെന്നിൽ....
മൗനം പോലും കാതിൽ
ഈറൻ തേനായ് മാറിയോ..
ഇടനെഞ്ചിൻ താളം...
തമ്മിൽ തമ്മിൽ ഒന്നായ് മാറിയോ
കാണാനേരത്തെന്തെ എന്നും ഉള്ളം വിങ്ങിയോ...
അനുരാഗം നമ്മിൽ തുള്ളിത്തൂകും
മഞ്ഞാകുന്നുവോ...
അറിയുന്നു നാം ഒരു വാക്കു മിണ്ടാതെ
അലയുന്നു നാം ഒരു നോക്കു കാണാതെ
പകലാകെയും നീയെൻ പൊൻവെയിൽ
ഇരാവാകെയും നീയെൻ വെണ്ണിലാ...
നീലാകാശം താരം നീയായ് തോന്നും കൺകളിൽ
ഒരു മേഘം പോലെ നിന്നിൽ ചേരാൻ
പായും ഞാനിതാ....
നീയെൻ മെയ്യിൽ തൂവൽ പോലെ
ചേർന്നേ നിൽക്കവേ...
കടലോരം ചായും സായം സന്ത്യക്കേറെ ചാരുത
നിറയുന്നു നാം മഴ പെയ്തു തോരാതെ…
ഉരുകുന്നു നാം... ഇഴ ചേർന്നു തീരാതെ
പകലാകെയും നീയെൻ പൊൻവെയിൽ…
ഇരാവാകെയും നീയെൻ വെണ്ണിലാ...
.
പതിയെ പതിയെ വാതിൽ ചാരി..
ആരും കാണാതെ…
മഴവിൽ ചിറകായ് കനവിൻ പ്രാവായ്..
വന്നു നീയെന്നിൽ....
മിഴികളിലായിരം പ്രണയ നിലാവുമായ്
നീ മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു..
നിനവുകളായിരം നിറശലഭങ്ങളായ്
ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നു..