കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയിമഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ
അതിധന്യകളുഡുകന്യകള്‍മണിവീണകള്‍ മീട്ടി
അപ്സരരമണികള്‍ കൈമണികള്‍ കൊട്ടി
സതതസുഖസുലഭതതന്‍ നിറപറവെച്ചു
ഋതുശോഭകള്‍ നിന്‍മുന്നില്‍ താലംപിടിച്ചു
തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍
സങ്കല്പസുഷമകള്‍ ചാമരം വീശി
കണ്ടൂ നിന്‍ കണ്‍കോണുകള്‍ ഉലയവെ കരിവരി-
വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തി
മായികേ നീ നിന്‍ നടനം നടത്തീ
പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയകവിതേ
പോവുന്നോ നൃത്തം നിര്‍ത്തിനീദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
തവകേശഭാരത്തിലൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
മുനിമാരും മുകരുന്ന സുഖചക്രവാളം
പുണരുന്നു പുളകിതം മമ ജീവനാളം !!