നാഴികമണിയുടെ സൂചികളേ

നാഴികമണിയുടെ സൂചികളേ
കാലമാം യാത്രക്കാരന്റെ
കൂടെ നടക്കും തോഴികളേ
പേടിയാകുന്നൂ നിങ്ങളെ പേടിയാകുന്നൂ
(നാഴിക...)

നിങ്ങൾ പിന്നിട്ട വീഥികളിൽ എത്ര-
നിശ്ശബ്ദ നിമിഷങ്ങൾ മരിച്ചു വീണു
വിടരും മുൻപത്തെ മധുരപ്രതീക്ഷകൾ
വനഭൂമികളിൽ കൊഴിഞ്ഞു വീണു - വാടി
കൊഴിഞ്ഞു വീണു
(നാഴിക..)

നിങ്ങൾ പിന്നിട്ട വീഥികളിൽ എത്ര
നിസ്വാർഥ ഹൃദയങ്ങൾ തകർന്നു പോയി
കടൽ കാണാതെത്ര പ്രണയ പ്രവാഹങ്ങൾ
മരുഭൂമികളിൽ വരണ്ടു പോയി - വറ്റി
വരണ്ടു പോയി
(നാഴിക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nazhika maniyude

Additional Info

Year: 
1971

അനുബന്ധവർത്തമാനം