സ്നേഹഗംഗയിൽ പൂത്തുവന്നൊരു
സ്നേഹഗംഗയിൽ പൂത്തുവന്നൊരു
രോഹിണീ പുഷ്പമാണു നീ
പ്രാണഹർഷങ്ങൾ ചൂടിയെത്തുന്ന
പാതിരാക്കുളിരാണു നീ (2)
(സ്നേഹ..)
കല്പനകൾ കളം വരയ്ക്കും എൻ
പുഷ്പശയ്യാ ഗൃഹങ്ങളിൽ
വജ്രദീപം കൊളുത്തി വെച്ചൊരു
വാസര സ്വപ്നമാണു നീ (2)
(സ്നേഹ..)
മൗനരാഗം നിറഞ്ഞു നിൽക്കും എൻ
മാനസാഞ്ജന പൊയ്കയിൽ
വെണ്ണിലാവിൻ ചിറകുമായ് വന്ന
പൊന്നരയന്നമാണു നീ (2)
(സ്നേഹ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehagangayil
Additional Info
Year:
1971
ഗാനശാഖ: