അതിഥികളേ
അതിഥികളേ അതിഥികളേ
പുതിയൊരു മാനവധർമ്മത്തിൻ പ്രതിനിധികളേ
അഭിവാദ്യങ്ങൾ നിങ്ങൾക്കായിരമഭിവാദ്യങ്ങൾ
കിഴക്കേ മാനം ചുവന്നൂ
ഉഷസ്സിൻ കൊടികളുയർന്നൂ
പുതിയ യുഗത്തിൻ പ്രിയ ശില്പികളേ
എതിരേൽക്കാനായി വന്നൂ ഞങ്ങൾ
എതിരേൽക്കാനായ് വന്നൂ
മനുഷ്യാ നീ മണ്ണല്ലാ
മരിച്ച വിധിയുടെ അടിമയല്ലാ
(അതിഥി...)
വെളിച്ചം വാതിൽ തുറന്നൂ
വസന്തം പൂത്തു വിടർന്നൂ
മരണം കേറാത്ത മരുത്വാമലയിൽ
അമൃതം കൊണ്ടു വരുന്നൂ ഞങ്ങൾ
അമൃതം കൊണ്ടു വരുന്നൂ
മനുഷ്യാ നീ മണ്ണല്ലാ
മരിച്ച വിധിയുടെ അടിമയല്ലാ
(അതിഥി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Athidhikale
Additional Info
Year:
1971
ഗാനശാഖ: