ഇളനീർ
ഇളനീര്....
ഇളനീർ ഇളനീർ ഇളനീര്
കന്നിത്തയ്യിലെ ഇളനീര്
എടുക്കാം കുടിക്കാം ദാഹം തീർക്കാം
(ഇളനീർ...)
ഇട തിങ്ങി വളരും കടിഞ്ഞൂൽകുലയിലെ ഇളനീര്
ഇതിനകത്തമൃതാണമൃത്
കാറ്റ് കടക്കാത്ത കുമ്പിളിനുള്ളിലെ കുളിരു കുളിരു കുളിര്
കുടിച്ചു നോക്കൂ കുടിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !!
(ഇളനീർ...)
ഇളവെയിൽ തഴുകി കവിളു തുടുത്തോരിളനീര്
ഇതിനെന്തൊരഴകാണഴക്
ആരും രുചിക്കാത്ത പാനപാത്രത്തിലെ ലഹരി ലഹരി ലഹരി
രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !!
(ഇളനീർ..)
ഇളംപച്ച നിറമുള്ള റൗക്കയണിഞ്ഞോരിളനീര്
ഇതിനുള്ളിൽ പളുങ്കാണു പളുങ്ക്
വണ്ട് തുളയ്ക്കാത്ത തേൻമൊട്ടിനുള്ളിലെ പളുങ്ക് പളുങ്ക് പളുങ്ക്
രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !!
(ഇളനീർ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ilaneer
Additional Info
Year:
1971
ഗാനശാഖ: