വരും വരും ഓരോ

ആ...ആ...
വരും വരും ഓരോ..നാളുകള്‍
മായും ഓളമായി....
തരും തരും ഓരോ..നേരുകള്‍
നോവിന്‍ ദാനമായി ...
ഇനി വരും നിമിഷങ്ങളും
അവയിലെ കനലാഴിയും...
അറിഞ്ഞതാരാണാവോ
വരുമോ ഈ വഴി വെട്ടം...
തരുമോ പൊന്‍തിരി വെട്ടം..

കടമകള്‍ കടലായ്..
അതിനൊരു മറുകര തിരയെ...
തിരകളിലുലയും
വെറുമൊരു കരിയിലയായ് മാറി
പുലരിയില്‍ നിഴല്‍ നീളുന്നു...
പതിയെ ചെറുതാഴി തീരുന്നു
വരുമോ ഈ വഴി വെട്ടം...
തരുമോ പൊന്‍തിരി വെട്ടം....
ആ ....

അടവുകള്‍ പഴകും
പുതിയൊരു ചുവടിനു പരതും
മറവികള്‍ പൊതിയും..
മനസ്സിലെ കനലുകള്‍ എരിയെ
അകലെയായ് കര കാണുന്നു
ചെറുമാരി പെയ്യുവതെന്നാവോ....

വരുമോ ഈ വഴി വെട്ടം...ആ
തരുമോ പൊന്‍തിരി വെട്ടം
വരുമോ ഈ വഴി വെട്ടം...ആ
തരുമോ പൊന്‍തിരി വെട്ടം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varum varum

Additional Info

Year: 
2017