ആയില്യം കാവും

ആയില്യം കാവും മലയും..
അതിരാണി പുഴയുടെ കടവും
എവിടെ പോയിതെടീ പെണ്ണെ...
എങ്ങിനെ പോയിതെടീ...
ഞാനൊന്നും കണ്ടില്ലല്ലോ..
ഞാനൊന്നും കേട്ടില്ലല്ലോ....
കണ്ണൊന്നു തുറക്കണ നേരം
കാണാതായല്ലോ പൊന്നേ കാണാതായല്ലോ

അന്ത്യാളന്‍ കുന്നിനു താഴെ
അരയാലിലെ കുരുവികളെവിടെ
ധനുമാസക്കാറ്റിന്‍ കൈയ്യില്‍...
കുളിരെവിടെ കുളിരെവിടെ
ഞാനവിടെ കൊയ്യാന്‍ പോയി
കതിര്‍ കറ്റ മെതിക്കാന്‍ പോയി
നടുവൊന്നു നിവര്‍ത്തണ നേരം
കാണാതായല്ലോ പൊന്നേ കാണാതായല്ലോ

താനേ തന്നാരോ..തകുന്നേ
താനേ തനതിന്നോ..
താനേ തന്താനേ.. പൊന്നേ
തനതിന്തതാരോ....

അരയോളം വെള്ളം നിറയും
ചെറുതോട്ടിലെ പരല്‍മീനെവിടെ
കുട നീര്‍ത്തണ മാരിക്കാറും
കൊടിമിന്നല്‍ താലിയുമെവിടെ...
ഞാനൊന്നു കുളിക്കാന്‍ പോയി
ഉടുമുണ്ട് നനയ്ക്കാന്‍ പോയി
മുടി കോതി കേറും നേരം..
കാണാതായല്ലോ ആ പൊന്നേ കാണാതായല്ലോ . . .

ആയില്യം കാവും മലയും
അതിരാണി പുഴയുടെ കടവും
എവിടെ പോയിതെടീ പെണ്ണെ
എങ്ങിനെ പോയിതെടീ...
ഞാനൊന്നും കണ്ടില്ലല്ലോ
ഞാനൊന്നും കേട്ടില്ലല്ലോ...
കണ്ണൊന്നു തുറക്കണ നേരം
കാണാതായല്ലോ പൊന്നേ കാണാതായല്ലോ...

Thondimuthalum Dhriksaakshiyum | Audio Songs Jukebox | Fahadh Faasil, Suraj Venjaramoodu | Bijibal