ശ്യാമസുന്ദര പുഷ്പമേ

ശ്യാമസുന്ദര പുഷ്പമേ
എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ
ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ
എന്റെ ഗാനമെന്നിൽ മരിക്കുമോ (ശ്യാമ..)

വേറെയേതോ വിപഞ്ചിയിൽ
പടർന്നേറുവാനതിന്നാവുമോ (2)
വേദനതൻ ശ്രുതി കലർന്നത്
വേറൊരു രാഗമാകുമോ
വേർപെടുമിണപ്പക്ഷിതൻ
ശോക വേണുനാദമായ് മാറുമോ (ശ്യാമ..)

എന്റെ സൂര്യൻ എരിഞ്ഞടങ്ങിയീ
സന്ധ്യ തൻ സ്വർണ്ണ മേടയും
എന്റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ
വേഗമീ..തീ കെടുത്തുവാൻ..(ശ്യാമ..)

Yudhakandam | Shyama Sundara Pushpame song