മിന്നാമിന്നിക്കൂടായ്

മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാറ്റ് (2)
മൂവന്തിക്കാ മാനം ചിന്തും ചിന്ദൂരം
നെറ്റിപ്പൊട്ടായ് ചാർത്തീടും പെണ്ണ്

കുട ചൂടുന്നീ പേരാൽക്കൊമ്പിൽ
മണി മൈനയ്ക്കോ കല്ല്യാണമായ്
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ
മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാറ്റ്
മൂവന്തിക്കാ മാനം ചിന്തും ചിന്ദൂരം
നെറ്റിപ്പൊട്ടായ് ചാർത്തീടും പെണ്ണ്

കണ്ണാടിയാം കുഞ്ഞോളത്തിൽ
അലിയുവാൻ ഒഴുകുവാൻ
വന്നില്ലേ വെയിലിതിലൂടെ
മീനച്ചൂടിൽ കൊടിയേറുന്നേ പൂരങ്ങൾ
മാരിക്കോളിൻ തുടികൊട്ടുന്നേ മേഘങ്ങൾ
പീലിത്തെന്നൽ ഇളം മെയ്യിൽ മുത്തുമ്പോൾ
നാണിക്കുന്നോ ഒരു കൈതപ്പൂവിങ്ങ്

മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാറ്റ്
കുട ചൂടുന്നീ പേരാൽക്കൊമ്പിൽ
മണിമൈനയ്ക്കോ കല്ല്യാണമായ്
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ

ചാഞ്ചാടുന്നോ നെൽപ്പാടങ്ങൾ
കൊയ്തിടാൻ അരികിലായ്
ഓമൽകുരുവികളെത്തി
അന്തിക്കള്ളിൻ നുര ചിന്തീടും നേരത്തോ  
നാടൻചിന്തിൻ ചെറുചെപ്പെല്ലാം തപ്പണ്ടേ
സ്നേഹം വാഴും ഈ തൂവൽതീരത്ത്
വെള്ളിത്തിങ്കൾ തിരിനാളം നീട്ടുന്നു

മിന്നാമിന്നിക്കൂടായ് മിന്നും നാടാണ്
ചൂളം മൂളി പോരുന്നു കാറ്റ്
കുട ചൂടുന്നീ പേരാൽക്കൊമ്പിൽ
മണി മൈനയ്ക്കോ കല്ല്യാണമായ്
ഒരു കുരവയ്ക്കായ് കുഞ്ഞാറ്റകൾ
ഇനി വരവേൽക്കാൻ പൂമേളങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnamminnikkooday

Additional Info

Year: 
2017