തുമ്പിപ്പെണ്ണെ വാ വാ

ആ. ആ‍..
തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
(തുമ്പിപ്പെണ്ണേ)

ആ.. ആ..

കനവിനിരുന്നാടീടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍ത്തു
കുറുമൊഴിമുല്ലപ്പൂന്തോ പ്പില്‍ അവനേയും കാത്തുഞാന്‍ നിന്നു
പൊന്നും തരിവള മിന്നുംപുടവയുമൊന്നും ഇല്ലാഞ്ഞോ
എന്തെന്‍‌ പ്രിയതമനൊന്നെന്‍‌ മുന്നിലിന്നും വന്നില്ല
പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ..
കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി

(തുമ്പിപ്പെണ്ണേ)

കനകനിലാവിന്റെ കായലിൻ കടവില്‍ കുടമുല്ല പൂക്കും
കുവലയമിഴിയാളെ കൊണ്ടുപോരാന്‍
പനിമതിപൊന്‍‌തേരും പോകും
പൊന്നും പവിഴക്കല്ലുംകൊണ്ടൊരു പൊന്മാളിക തീര്‍ക്കാം
കന്നിപ്പെണ്ണിനെ മിന്നുംകെട്ടികൊണ്ടെയിരുത്തിക്കാൻ
കണ്ണീര്‍മഴയില്‍നനഞ്ഞുവിരിഞ്ഞൊരു കന്നിയിളം‌പൂ ഞാന്‍
ഒന്നും വേണ്ടാ നീയുണ്ടെങ്കില്‍ പൊന്നിന്‍‌കൊടിപോരും

കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ
തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
നീ വാ..
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Thumbippenne vava

Additional Info

അനുബന്ധവർത്തമാനം