കറുകവയൽക്കുരുവീ

തളിർ വെറ്റിലയുണ്ടോ.. വരദക്ഷിണ വെയ്ക്കാൻ...
കറുകവയൽ
കുരുവീ.. മുറിവാലൻ കുരുവീ.
കതിരാടും വയലിൻ... ചെറുകാവൽകാരീ
ഓ .. ഓ...
ഓ.. [കറുകവയൽ]

നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ
ഒരു കഥ
നിറയുകയായ്‌
ഒരുപിടിയവിലിൻ കഥപോലിവളുടെ
പരിണയ കഥ
പറഞ്ഞൂ....
പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു...
[കറുകവയൽ]

പുതുപുലരൊളിനിൻ തിരുനെറ്റിക്കൊരു

തൊടുകുറിയണിയിക്കും..
ഇളമാൻ തളിരിൻ
നറുപുഞ്ചിരിയിൽ
കതിർമണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനിൽ പരിമളം
നിറയ്ക്കും.. [കറുകവയൽ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Karukavayal kuruvi

Additional Info