പൊൻതാരം..

പൊൻതാരം പൂത്തുലഞ്ഞ വേളയിൽ
വിൺ ആറ്റിൽ നീന്തിവന്ന ദേവതേ
നീ മൂകരാഗം ആലപിക്കും
ഏതോ രാത്രി സത്രം തേടിവന്നു
നെഞ്ചിൽ ചാഞ്ഞുറങ്ങുമീണം
തൊട്ടുണർത്തി ഒന്നായ് കൂടാൻ വാ.. ഹേ..
( പൊൻതാരം... )

മിഥ്യയായ് സത്യമായ് ഉള്ളിലുള്ളിലൂറി
നിന്റെ മന്ദഹാസ കാന്തി പൂരം
സ്വർണ്ണമായ് വർണ്ണമായ്
നിർണ്ണയം നിറഞ്ഞു നിന്റെ
സ്വപ്നലോല നൃത്ത ഭാവം
ആറ്റുനോറ്റു കാത്തിരുന്ന
പുണ്യമല്ലയോ
ആശകൾക്കു തേൻ പകർന്ന ഹംസമല്ലയോ
നീയെൻ ലോലലോല തന്ത്രി മീട്ടി വാ.. ഹേ..
(പൊൻതാരം.. )

മിന്നുമീ ചിപ്പിയിൽ മെല്ലെ മെല്ലെ
ഊർന്നിറങ്ങു മാദ്യവർഷ ബിന്ദു പോലെ
എന്നുമീ എന്നിലെ കയ്യിലൂയലാടി നിൽക്കും
ആർദ്രയായൊരു ഇന്ദു പോലെ
ചിത്രവർണ്ണ ചെണ്ടണിഞ്ഞൊരോമലല്ലയോ
നിന്നിലെന്റെ മോഹദീപനാളമില്ലയോ
നീയെൻ ലോലലോല തന്ത്രി മീട്ടി വാ.. ഹേ
(പൊൻതാരം... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponthaaram

Additional Info

Year: 
1993

അനുബന്ധവർത്തമാനം