ആരോമലേ.
ആരോമലേ എന്‍ വേദന
ആത്മാവിലോ നിൻ ചേതന
നോവേറുന്നു രാവേറുമ്പോള്‍
ആശ തന്നകന്നുവോ രാവേ പാടൂ മൂകം
(ആരോമലേ ...)
ഒന്നാകുവാന്‍ ആശ തീര്‍ത്തു
ഓമല്‍ സ്വപ്നങ്ങള്‍ തീര്‍ത്തു
എന്നോമന വീണ മീട്ടി
ശോകരാഗം തീര്‍ത്തു
മോഹപ്പൂവാടിക വാടിക്കരിഞ്ഞു പോയ്
കാര്‍മേഘമേ നീര്‍മാലയായ്
വായോ വായോ വായോ
(ആരോമലേ.. )
നിന്നോർമ്മയും ഏറ്റുപാടി
രാവിൽ വാനവും തേങ്ങി
എന്നോർമ്മയിൽ മിഴിനീരു തൂകി
ഏതോ തീരം തേടി
നല്ലൊമ്മൽ പൈങ്കിളി
വാതിൽ മറഞ്ഞു പോയ്
വാർതിങ്കളെ പൂന്തിങ്കളെ
വായോ... വായോ... വായോ..
(ആരോമലേ.. 2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aromale..
Additional Info
ഗാനശാഖ: