തെന്നിവരും (F)

തെന്നി വരും പൂന്തെന്നലേ താരാട്ടൊന്നു പാടാമോ
പൂമാനമേ വെൺമേഘമേ ശോകഗാഥ കേൾക്കാമോ
തങ്കക്കനിയോമന മൂകാർദ്രമായിതാ
ഏതോ ജന്മപാപം ആരോമൽ ശാപം
(തെന്നിവരും..)

പൊൻമകനേ വീഴാതെ നീ ഈ തീരഭൂവിൽ
എൻമകനെ കേഴാതെ നീ ഈ നീലരാവിൽ
പൂങ്കുരുന്നിൻ കണ്ണീരാലൊരു സന്താപക്കടൽ നീന്തീടാം
നീലവാനിൽ പൊന്നോമൽക്കിളിക്കുഞ്ഞേ കൂട്ടിനു പോരാമോ
അന്തരംഗ ശോകരാഗമേ
ബാല്യകാലത്തിൻ നൊമ്പരങ്ങളും ഏറ്റു പാടും ഓരോ രാവും
(തെന്നിവരും..)

വാഴുന്നവർ വീഴും കാലം നീ രാജരാജൻ
കേഴുന്നവർ വാഴും കാലം നീ രാജദാസൻ
ദീപമാല ചാർത്താനെത്തുമീ സ്വർല്ലോകക്കനി മാലാഖേ
കൈക്കുടന്ന പൂക്കൾ പാതയിൽ തൂകാനെന്തിനു നോവുന്നു
നീലവാന മേഘസൂനമേ
കാലജാലമേ ജീവപാതയെ ഓർമ്മയിലെൻ രാഗമായ്
(തെന്നിവരും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thennivarum (F)

Additional Info

Year: 
1993

അനുബന്ധവർത്തമാനം