പുൽക്കൊടിയിൽ

മൗലാ..
മേരേ മൗലാ മൗലാ മേരേ മൗലാ മൗലാ
മേരേ മൗലാ മൗലാ മൗലാ

പുൽക്കൊടിയിൽ.. തൂമണി.. തൂമണീ
തൂമണിപോൽ പുഞ്ചിരി നിൻ ചിരീ
വീണലിയാതെ.. മാഞ്ഞൊഴിയാതെ..
നീ.. മറയാതെ.. (2)

പ്രിയമോടിതു ഞാൻ.. കരതാരിൽ
കരുതീ എരിയും.. മരുഭൂവിൽ
പല പാതകൾ താണ്ടുകയല്ലേ..
മെല്ലെ മെല്ലെ
ഒരു കാറ്റിലുമായ്.. കലരാതെ
ഒരു വീർപ്പിലും ആർത്തുലയാതെ
കരളേ കുളിരായ കിനാവേ.. നോവേ തേനേ

തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (2)

മണൽക്കാട്ടിലേതോ സാന്ധ്യ നിലാവിൽ
കടൽക്കാറ്റു വീശും ഏകാന്തരാവിൽ
കിനാത്തോണി നീങ്ങും മൂകമായ് ദൂരെ..
വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ
അരികിലരികിൽ ചേർന്നണയാൻ
ഇരുമനസ്സും.. കുളിരണിയേ
ഇനിയുമൊരു പൊൻപുലരിയിതിൽ,,
ശലഭമായ് ഉണരാൻ
ചേരുവാൻ ചായുവാൻ ആളുവാൻ

തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulkkodiyil