ഞാനീ ഊഞ്ഞാലിൽ

ഞാനീ ഊഞ്ഞാലിൽ..
ആടീ ചാഞ്ചാടീ...
തളിരിടുന്നൊരാ .. .
തേന്മാവിൻ തുഞ്ചത്തെ
ഉണ്ണിപ്പൂമുത്തായ്‌ മാറി ..
ചാരത്തെ കൊമ്പത്ത്
കണ്ണാലെ നിന്നെ തേടി..
വന്നു ചേരാൻ വൈകിയെന്തേ

മോഹത്തിൻ പാടത്തെ വെള്ളക്കൊക്കായുള്ളം
പുലരിവെയിലും നീയും വരുമൊരു വഴി ..
കൂമ്പാള കിണ്ണത്തിൽ ഞാവൽപ്പഴം പോലെ
ഒളിഞ്ഞു പതിയേ തരും കരുതിയ ചിരി
മതിയാവുമോ കൊതി തീരുമോ
തനു ചേർന്നു നിൽക്കവേ..
വെള്ളിനൂലാൽ നെയ്തൊരിഷ്ടം

ഞാനീ ..ഉം ..ഊഞ്ഞാലിൽ ..ഉം...
ആടീ ..ആ ..ചാഞ്ചാടീ ...ആ ..

കാണാതെ തഞ്ചത്തിൽ എയ്യുന്നോരോ നോട്ടം
ആത്മാവിൻ ആഴത്തിൽ വീഴും മാണിക്യക്കല്ലായി
കാണുന്ന സ്വപ്നത്തിൽ തമ്മിൽ ചൊല്ലും മൊഴി
കാതോരം കേൾക്കാനായ് എന്നും ഏറെ കാക്കും മൊഴി
പറയാതെ നാം ഇരുപാതയിൽ
പിരിയുന്ന നേരം...
മഞ്ഞുനീരായ് പെയ്തു മൗനം..

ഞാനീ ഊഞ്ഞാലിൽ..
ആടീ ചാഞ്ചാടീ...
തളിരിടുന്നൊരാ .. .
തേന്മാവിൻ തുഞ്ചത്തെ
ഉണ്ണിപ്പൂമുത്തായ്‌ മാറി ..
ചാരത്തെ കൊമ്പത്ത്
കണ്ണാലെ നിന്നെ തേടി..
വന്നു ചേരാൻ വൈകിയെന്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanee oonjalil

Additional Info

Year: 
2017

അനുബന്ധവർത്തമാനം