മൊഹബത്തിൻ

മൊഹബ്ബത്തിൻ മുന്തിരി നീരേ
പുതുമൊഞ്ചിൻ താമര മലരേ..
സുറുമക്കൺ ചിമ്മി ചിമ്മി ചൊല്ലണന്താണ്
മണിമാരൻ നിന്നെ കാത്ത് രാവിലിരിപ്പാണ്
മൊഹബ്ബത്തിൻ മുന്തിരി നീരേ  
പുതുമൊഞ്ചിൻ താമര മലരേ..

ഇരവൊന്നു വെളുക്കുമ്പോളിനി ഇനി നിങ്ങൾ ഒരു മെയ്യ്
ഇടനെഞ്ചിലുണരുന്നു പാട്ട് ..
പെരുത്ത പെരിശമോടെ
രസിച്ചു ചുവടിളകി
അലച്ചു തല്ലി ചിരിച്ചു തള്ളി
നാടും വീടും പാടും രാവ്
മൊഹബ്ബത്തിൻ മുന്തിരി നീരേ
പുതുമൊഞ്ചിൻ താമര മലരേ..

മാതളപ്പഴം നിന്റെ തൂമുഖം
മാനസക്കിളിപ്പെണ്ണേ
മാരനുള്ളിലെ മാമരത്തില്
 കൂടു കൂട്ടും ജിന്നേ...  
അമ്പിളിക്കല തോറ്റു പോകണ
റങ്കിലഞ്ചണ മാരാ
ഏതു പെണ്ണിനും പൂതി തോന്നണ
ആണൊരുത്തനാ നീയേ
ഹേയ് ഊദ് കുപ്പിയുമായിയെത്തണ
ഊരു ചുറ്റണ കാറ്..റ്
വെള്ളി കൊണ്ടൊരു കോട്ടു തുന്നി
വന്നു മേട നിലാവ്...

കസവിന്റെ ഉടുപ്പിട്ട് കിസ്സപ്പാട്ടിന്നിശലിട്ട്
കുറുമ്പിന്റെ കൊലുസ്സിട്ട കൂട്ട്
ബിരിയാണി മണം പിടിച്ചിളം കാറ്റിൻ ചിറകടി-
ച്ചലതല്ലി പറക്കണ കൂട്ട്
കളവില്ലാ മനള്ള കളിചിരിയുടെ രാവ്
കുരുന്നുകൾക്കിത് ദുനിയാവ്..

അറബനത്തുടികൊട്ടി
കിലുകിലെ സൊറ കൂട്ടി..
സകലരുമൊരുമിച്ച കൂട്ട്
സറുബത്തിൻ മധുരവും
നറുമഞ്ഞിൻ തെളിമയും
സമം ചേർത്ത് വിളക്കിയ കൂട്ട്
വെളുവെളെ തിളങ്ങണ പുലരിതൻ
തുടിപ്പുള്ള ചെറുതുകൾക്കിത് പെരുന്നാള്

കൽക്കണ്ട തേന്മഴ തന്ന്
ഖൽബിന്റെ വാതിലിൽ വന്ന്  
മൈലാഞ്ചിച്ചോപ്പിൻ കൈയ്യാൽ
മുട്ടിവിളിച്ചോളേ...
നിക്കാഹിൻ പന്തലുയർന്ന്  
സൽക്കാര കൂട്ടുമുണർന്ന്  
സ്വപ്നത്തിൻ പട്ടുറുമാലായ്
കൂടെ വന്നോളേ ...
തന തിന്ന താനന തിന്ന ..തന തിന്ന താനന തിന്ന ..
തന തിന്ന താനന തിന്ന ..താനന തന്നാനേ
തന തിന്ന താനന തിന്ന ..തന തിന്ന താനന തിന്ന ..
തന തിന്ന താനന തിന്ന ..താനന തന്നാനേ

Mohabbathin Munthiri Neere - Lyric Video | Rakshadhikari Baiju Oppu | Biju Menon | Hannah Reji Koshy